NEWS
2030 ഫിഫ ലോകകപ്പ്: സുരക്ഷാ സഹകരണ കരാറിൽ ഒപ്പുവെച്ച് ഖത്തറും സ്‌പെയിനും
09/09/2026 12:30 PM IST
nila

ദോഹ: 2030-ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ സുരക്ഷാ ഏകോപനവുമായി ബന്ധപ്പെട്ട് ഖത്തറും സ്‌പെയിനും സുരക്ഷാ സഹകരണ കരാറിൽ (ലെറ്റർ ഓഫ് ഇന്റെന്റ്) ഒപ്പുവെച്ചു. ഖത്തർ ആഭ്യന്തര മന്ത്രിയും ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സ് (ലഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയും സ്‌പാനിഷ് ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മാർലാസ്ക ഗോമസും തമ്മിൽ സ്‌പെയിനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് നിർണായക കരാർ ഒപ്പിട്ടത്.
ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ ലോകകപ്പ് ടൂർണമെന്റിന്റെ സുരക്ഷാ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ഈ ധാരണ. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പൊതുതാൽപ്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











